ഹൃദയപൂർവ്വം നിനക്കായ്

 




- ഐറിൻ ഗ്രേസ്

എന്നേയ്ക്കും പ്രിയപ്പെട്ട വിദ്യാലയമേ...

നിന്നോട് വിടപറയുവാൻ ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ നിന്നെക്കുറിച്ചുള്ള ഓർമ്മ കളുമായി പടിയിറങ്ങാൻ ഞാൻ തയ്യാറെടുക്കുകയാണ് എന്നെ ഞാനാക്കിമാറ്റിയ നിന്നോടുള്ള എന്റെ സ്നേഹാദദമാണിത്

ഓർമ്മവയ്ക്കുന്നതിന് മുമ്പേ സ്നേഹിച്ചു തുടങ്ങിയതാണ് ഞാൻ നിന്നെ ഞാൻ പിച്ചവച്ചുനടന്ന നിൻ്റെ വരാന്തകളിലൂടെ ഇന്നു ഞാൻ നടക്കുമ്പോൾ നിന്നോടുള്ള എന്റെ ഇഷ്ടം പ്രകടിപ്പിക്കാനാവാതെ ഉള്ളിലൊതുക്കുകയാണ്

മാതാപിതാക്കളുടെ കൈപിടിച്ച് രണ്ടാം വയസ്സിൽ, വളരെയേറെ ആകാംക്ഷയോടെ എൻ്റെ രണ്ടാം ഭവനത്തിലേക്ക് ഞാൻ കാലെടുത്തുവച്ചപ്പോൾ എന്നെ സ്വീകരിക്കുവാൻ നീ കൈകൾ വിരിച്ചു നിന്നു... എന്നെ കോരിയെടുത്ത് നെഞ്ചോടണച്ചു ഞാൻ ആദ്യാക്ഷരം കുറിച്ചതും അക്ഷരമാല പഠിച്ചതും നിന്നിലൂടെയാണ്

ഞാൻ വളരുംതോറും എൻ്റെ ഉള്ളിലെ കഴിവുകളെ എനിക്ക് കാണിച്ചുതന്നതും നീയാണ്.

ഒരുവേള വിട്ടുപിരിയുമെന്ന് തോന്നിയപ്പോൾ, നി ഒന്നെ ഇന്നത്തെ നീയാക്കിയ നിൻ്റെ ശില്പിയിലൂടെ എന്നെ നീ തിരികെ വിളിച്ചതും ഞാനോർക്കുന്നു...

അപ്രതീക്ഷിതമായെത്തിയ മഹാമാരി എന്നെ വീടിനുള്ളിൽ തളച്ചപ്പോൾ നിന്നെ ഒന്നുകാണാൻ ഞാനെത്ര കൊതിച്ചെന്നോ?

ഹയർസെക്കന്ററി എന്ന പുതിയ ഘട്ടത്തിലേയ്ക്ക് ഞാൻ കടന്നപ്പോൾ, കൂടെനിന്ന് കുടുംബമായി മാറിയ സുഹൃത്തുക്കളെയും തമാശകളിലൂടെ ക്ലാസ്സിനെ ചിരി പ്പിച്ച സഹപാഠികളെയും മറക്കാനാവാത്ത കുറെയേറെ നല്ല ഓർമ്മകളേയും നീയെനിക്ക് സമ്മാനിച്ചു.

നിനക്കൊപ്പമുള്ള നീണ്ട 15 വർഷങ്ങൾക്കുശേഷം 18-ാം വർഷത്തിൽ ഞാനായിരിക്കുമ്പോൾ, പ്രശസ്തിയാർജ്ജിച്ച് തലയുയർത്തി നിൽക്കുന്ന നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു.

ഓർമ്മവച്ചപ്പോൾ മുതൽ എൻ്റെ ജീവിതം നിന്നെ ചുറ്റിപ്പറ്റിയായിരുന്നു. നീയില്ലാത്ത ഒരു ലോകത്തേക്ക് ഞാൻ എങ്ങനെ കടക്കുമെന്ന് നിശ്ചയമില്ല. ഞാൻ നടന്ന വഴികൾ നിന്നിലേയ്ക്കായിരുന്നു. ഞാൻ കണ്ടുമുട്ടിയ ആളുകൾ നിൻ്റേതായിരുന്നു...

ഇന്ന്, നീയെന്ന കൂടുവിട്ട് വിശാലമായ ആകാശ ത്തിലേക്ക് ഞാൻ പറക്കുമ്പോൾ എനിക്ക് ആത്മവിശ്വാസം നൽകുന്നത് നീ പകർന്ന അനുഭവങ്ങളാണ്. അവ എന്റെ ജീവിതവഴിയിൽ എനിക്ക് മുതൽക്കൂട്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

ജൂൺ മാസത്തെ തോരാമഴയിൽ, കുടചൂടിയിട്ടും പാതി നനഞ്ഞ് സ്‌കൂളിൽ എത്തിയതും വരാന്തയിൽ നിന്ന് മഴ കണ്ടതും... കൂട്ടുകൂടിയതും.. ഉച്ചഭക്ഷണം കൈയിട്ട് വാരിക്കാടിച്ചതും... ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും....  പിറന്നാളിന് മധുരവുമായി സ്‌കൂൾ മുഴുവൻ നടന്നതും ബഹളത്തിൽ മുങ്ങിയ ക്ലാസ് പ്രിൻസിപ്പാളച്ചനെ കാണുമ്പോൾ നിർബ്ദമാവുന്നതും....

 ഇങ്ങനെ ജീവിതകാലം മുഴുവൻ ഓർമ്മിക്കാൻ മനം നിറയെ സ്‌മരണകളുമായി ഞാൻ പടിയിറങ്ങുമ്പോൾ എല്ലാം ഒരു മധുര നൊമ്പരമായി എൻ്റെ ഓർമ്മകളിൽ എന്നും ഉണ്ടാകും

പ്രതിസന്ധിയുടെ കാലത്ത് നീ എൻ്റെ കുടുംബത്തിന് അന്നമായി പുതിയ പ്രതീക്ഷ യായി. മറ്റാരോടും, മറ്റെന്തിനോടും ഇല്ലാതെ ഒരാത്മബന്ധം എനിക്ക് നിന്നോടുണ്ട്

ഏതു സ്‌കൂളിലാണ് പഠിക്കുന്നതെന്ന ചോദ്യത്തിന് കെ ഇ സ്‌കൂൾ എന്ന് ഞാൻ അഭിമാനത്തോടെ ഉത്തരം നൽകാറുമുണ്ട്.

എന്റേതെന്ന് അഭിമാനത്തോടെ എനിക്ക് പറയാവുന്ന, ഞാൻ വളർന്ന എൻ്റെ സ്‌കൂളിനെയും അതിലെ ഓർമ്മകളെയും വിട്ടുപിരിയുന്ന വിരഹവേദനയിലാണ് ഞാൻ.

എന്നെക്കുറിച്ചെല്ലാം അറിയുന്ന, എൻ്റെ ഉയർച്ചകളും... താഴ്ച്ചകളും.... വിജയങ്ങളും...

എന്നോടൊപ്പമുണ്ടായിരുന്ന നീ. എനിക്കെന്നും എൻ്റെ പ്രിയപ്പെട്ട ആത്മസുഹൃത്താണ്. എനിക്ക് ലഭിച്ച സവിശേഷസമ്മാനമാണ്.

ഞാൻ വളരുംതോറും നീ എന്നോടൊപ്പം വളർ ന്നതായി ഞാൻ മനസ്സിലാക്കുന്നു. ഇന്ന്, കേരളത്തിൽ ഒന്നാമതായി ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു വിദ്യാലമായി നീ മാറിക്കഴിഞ്ഞു.

നിൻ്റെ ഛായയും ആകെ മാറിപ്പോയി ഞാൻ ആദ്യമായിക്കണ്ട നിയല്ല ഇന്നത്തെ നി എന്നാൽ നിൻ്റെ മാറ്റത്തിന് ഞാൻ അഭിമാനിക്കുന്നു. ആഹ്ളാ ദിക്കുന്നു ഇനിയും ഒട്ടേറെ കുരുന്നുകൾക്ക് സ്നേഹ ഭവനമാകുവാൻ, അവർക്ക് പ്രിയപ്പെട്ട കൂട്ടാകുവാൻ നിനക്ക് സാധിക്കട്ടെ. ലോകത്തിൻ്റെ ഏതുകോണിലായാലും ജീവിതത്തിൻ്റെ ഏതുമേഖലയിലും നീ തന്ന അനുഭവങ്ങളും നിൻ്റെ സ്നേഹവും ഞാൻ മറക്കില്ലൊരിക്കലും എവിടെപ്പോയാലും മട ങ്ങിയെത്താൻ ഞാൻ ആഗ്രഹിക്കുന്ന സ്വന്തം ഭവനമാണെൻെറ കെ.ഇ.സ്കൂൾ.

നിന്നോടൊപ്പം പതിനാറ് വത്സരങ്ങൾ പൂർത്തി യാക്കി. നീയില്ലാത്ത പുതിയൊരു ലോകത്തേക്ക് ഞാൻ ചുവടുവയ്ക്കുമ്പോൾ പ്രിൻസിപ്പാൾ ആയി നീ വഴികാട്ടിയതും അദ്ധ്യാപകരായി നീ പകർന്ന പാഠങ്ങളും സുഹൃത്തായി നീ നൽകിയ സ്നേഹവാ യ്‌പുകളും എന്നോടൊപ്പം എന്നുമുണ്ടാകും.

പ്രിയപ്പെട്ട കലാലയമേ ഒരിക്കൽക്കൂടി ഞാൻ യാത്ര ചോദിക്കുന്നു. നിറഞ്ഞസ്നേഹത്തോടെ ഒരായിരം നന്ദിയോടെ...

Comments