പന്ത്രണ്ട് ശ്ലീഹന്മാർ

 

Devotional Song - Shyja Reji

Link: YouTube Video 

സ്വർല്ലോകത്തിൽ ദീപമായ് ഞങ്ങൾക്കെന്നും കാവലായ് വിളങ്ങീടും വിശുദ്ധരേ യേശുവിൻ പ്രിയ ശിഷ്യരേ

മാന്നാനത്തിൻ മക്കളിതാ മാധ്യസ്ഥ്യം തേടീടുന്നു. വിശ്വാസത്തിൻ സാക്ഷികളായിടുവാൻ മരണംവരെയും പ്രേഷിതരായിടുവാൻ പന്ത്രണ്ടു ശ്ലീഹന്മാരേ നയിക്കുക ഞങ്ങളെ

ക്രിസ്തുവിനൊപ്പംപോയിടുവാനായ് ലോകസുഖങ്ങൾ വെടിഞ്ഞവരെ മിശിഹാതൻ വിളി കേട്ടവരേ എളിയവരായവരേ പാപത്തിൻ മാർഗ്ഗം വെടിഞ്ഞിടാൻ സ്നേഹത്തിൻ പാതയിൽ ചരിച്ചിടാൻ ഞങ്ങൾക്കെന്നും തുണയേകണമേ പ്രാർത്ഥിച്ചീടണമേ

ലോകത്തിന്റെ അതിർത്തികളോളം നാഥനു സാക്ഷികളായവരേ ദൈവാന്മാവു നിറഞ്ഞവരേ ധീരതയാർന്നവരേ വചനത്തിൻ വിത്തു വിതച്ചിടുവാൻ തീക്ഷ്‌ണതയാൽ സഭയിൽ ജ്വലിച്ചിടാൻ ഞങ്ങൾക്കെന്നും ബലമേകണമേ പ്രാർത്ഥിച്ചീടണമേ

Comments