Posts

Showing posts from July, 2024

പന്ത്രണ്ട് ശ്ലീഹന്മാർ

Image
  Devotional Song - Shyja Reji Link: YouTube Video   സ്വർല്ലോകത്തിൽ ദീപമായ് ഞങ്ങൾക്കെന്നും കാവലായ് വിളങ്ങീടും വിശുദ്ധരേ യേശുവിൻ പ്രിയ ശിഷ്യരേ മാന്നാനത്തിൻ മക്കളിതാ മാധ്യസ്ഥ്യം തേടീടുന്നു. വിശ്വാസത്തിൻ സാക്ഷികളായിടുവാൻ മരണംവരെയും പ്രേഷിതരായിടുവാൻ പന്ത്രണ്ടു ശ്ലീഹന്മാരേ നയിക്കുക ഞങ്ങളെ ക്രിസ്തുവിനൊപ്പംപോയിടുവാനായ് ലോകസുഖങ്ങൾ വെടിഞ്ഞവരെ മിശിഹാതൻ വിളി കേട്ടവരേ എളിയവരായവരേ പാപത്തിൻ മാർഗ്ഗം വെടിഞ്ഞിടാൻ സ്നേഹത്തിൻ പാതയിൽ ചരിച്ചിടാൻ ഞങ്ങൾക്കെന്നും തുണയേകണമേ പ്രാർത്ഥിച്ചീടണമേ ലോകത്തിന്റെ അതിർത്തികളോളം നാഥനു സാക്ഷികളായവരേ ദൈവാന്മാവു നിറഞ്ഞവരേ ധീരതയാർന്നവരേ വചനത്തിൻ വിത്തു വിതച്ചിടുവാൻ തീക്ഷ്‌ണതയാൽ സഭയിൽ ജ്വലിച്ചിടാൻ ഞങ്ങൾക്കെന്നും ബലമേകണമേ പ്രാർത്ഥിച്ചീടണമേ

ഒരു മഞ്ഞുതുള്ളിയുടെ അന്ത്യം

Image
  - Shyja Reji ദൂരെ, ചക്രവാള സീമയിൽ അസ്തമിക്കാൻ തുടങ്ങുന്ന സൂര്യനെ നോക്കി നിന്നപ്പോഴാണ്  ഞാൻ ഒരു കാഴ്ച കണ്ടത്. വിടരാൻ വെമ്പിനിൽക്കുന്ന  ഒരു കൊച്ചു റോസമൊട്ടിന്റെ  അല്പം വിരിഞ്ഞ ഇതളുകൾക്കിടയിൽ നിന്നും ഒരു മഞ്ഞുതുള്ളി എത്തി നോക്കുന്നു. എന്റെ നോട്ടം കണ്ടിട്ടാവണം വീണ്ടും ആ മഞ്ഞുതുള്ളി പതിയെ ഇതളുകൾക്കിടയിൽ ഒളിച്ചു. പക്ഷേ.. വീണ്ടുമത് പ്രതീക്ഷയോടെ തലയുയർത്തി നോക്കുന്നത് ഞാൻ കണ്ടു.പാവം...സൂര്യൻ മറഞ്ഞാലല്ലേ അതിനു പുറത്തേക്ക് വരാൻ കഴിയൂ അല്ലെങ്കിൽ സ്വന്തം രൂപം പോലും അതിനു നഷ്ടമാവില്ലേ..? ഞാൻ ദൂരെ ചക്രവാളസീമയിലേക്ക് നോക്കി. സൂര്യൻ പാതി മറിഞ്ഞു കഴിഞ്ഞിരുന്നു. അപ്പോൾ ആ മഞ്ഞുതുള്ളി ഒരു ചെറുപുഞ്ചിരിയോടെ പുറത്തേക്ക് വന്നിരുന്നു. എങ്കിലും അതിന്റെ മുഖത്ത് ഒരു ശോകഭാവം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് കാണാം. സൂര്യരശ്മികളെയാണത് ഭയക്കുന്നത് എന്നെനിക്ക് തോന്നി. ആ രശ്മികൾക്ക് ആ കൊച്ചുഹിമ കണത്തെ ഇല്ലാതാക്കാൻ പോലും കഴിയുമല്ലോ. ഞാൻ വീണ്ടും ചക്രവാളത്തിലേക്ക് നോക്കി. ചക്രവാളത്തിനുമപ്പുറം സൂര്യൻ ഇപ്പോൾ മറഞ്ഞു കഴിഞ്ഞിരുന്നു. ഇപ്പോൾ ആ മഞ്ഞുതുള്ളിയുടെ മുഖത്ത് നിറഞ്ഞുനിന്നത് പുഞ്ചിരി മാത്രമായിരുന്നു. ഈ...