Posts

പന്ത്രണ്ട് ശ്ലീഹന്മാർ

Image
  Devotional Song - Shyja Reji Link: YouTube Video   സ്വർല്ലോകത്തിൽ ദീപമായ് ഞങ്ങൾക്കെന്നും കാവലായ് വിളങ്ങീടും വിശുദ്ധരേ യേശുവിൻ പ്രിയ ശിഷ്യരേ മാന്നാനത്തിൻ മക്കളിതാ മാധ്യസ്ഥ്യം തേടീടുന്നു. വിശ്വാസത്തിൻ സാക്ഷികളായിടുവാൻ മരണംവരെയും പ്രേഷിതരായിടുവാൻ പന്ത്രണ്ടു ശ്ലീഹന്മാരേ നയിക്കുക ഞങ്ങളെ ക്രിസ്തുവിനൊപ്പംപോയിടുവാനായ് ലോകസുഖങ്ങൾ വെടിഞ്ഞവരെ മിശിഹാതൻ വിളി കേട്ടവരേ എളിയവരായവരേ പാപത്തിൻ മാർഗ്ഗം വെടിഞ്ഞിടാൻ സ്നേഹത്തിൻ പാതയിൽ ചരിച്ചിടാൻ ഞങ്ങൾക്കെന്നും തുണയേകണമേ പ്രാർത്ഥിച്ചീടണമേ ലോകത്തിന്റെ അതിർത്തികളോളം നാഥനു സാക്ഷികളായവരേ ദൈവാന്മാവു നിറഞ്ഞവരേ ധീരതയാർന്നവരേ വചനത്തിൻ വിത്തു വിതച്ചിടുവാൻ തീക്ഷ്‌ണതയാൽ സഭയിൽ ജ്വലിച്ചിടാൻ ഞങ്ങൾക്കെന്നും ബലമേകണമേ പ്രാർത്ഥിച്ചീടണമേ

ഒരു മഞ്ഞുതുള്ളിയുടെ അന്ത്യം

Image
  - Shyja Reji ദൂരെ, ചക്രവാള സീമയിൽ അസ്തമിക്കാൻ തുടങ്ങുന്ന സൂര്യനെ നോക്കി നിന്നപ്പോഴാണ്  ഞാൻ ഒരു കാഴ്ച കണ്ടത്. വിടരാൻ വെമ്പിനിൽക്കുന്ന  ഒരു കൊച്ചു റോസമൊട്ടിന്റെ  അല്പം വിരിഞ്ഞ ഇതളുകൾക്കിടയിൽ നിന്നും ഒരു മഞ്ഞുതുള്ളി എത്തി നോക്കുന്നു. എന്റെ നോട്ടം കണ്ടിട്ടാവണം വീണ്ടും ആ മഞ്ഞുതുള്ളി പതിയെ ഇതളുകൾക്കിടയിൽ ഒളിച്ചു. പക്ഷേ.. വീണ്ടുമത് പ്രതീക്ഷയോടെ തലയുയർത്തി നോക്കുന്നത് ഞാൻ കണ്ടു.പാവം...സൂര്യൻ മറഞ്ഞാലല്ലേ അതിനു പുറത്തേക്ക് വരാൻ കഴിയൂ അല്ലെങ്കിൽ സ്വന്തം രൂപം പോലും അതിനു നഷ്ടമാവില്ലേ..? ഞാൻ ദൂരെ ചക്രവാളസീമയിലേക്ക് നോക്കി. സൂര്യൻ പാതി മറിഞ്ഞു കഴിഞ്ഞിരുന്നു. അപ്പോൾ ആ മഞ്ഞുതുള്ളി ഒരു ചെറുപുഞ്ചിരിയോടെ പുറത്തേക്ക് വന്നിരുന്നു. എങ്കിലും അതിന്റെ മുഖത്ത് ഒരു ശോകഭാവം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് കാണാം. സൂര്യരശ്മികളെയാണത് ഭയക്കുന്നത് എന്നെനിക്ക് തോന്നി. ആ രശ്മികൾക്ക് ആ കൊച്ചുഹിമ കണത്തെ ഇല്ലാതാക്കാൻ പോലും കഴിയുമല്ലോ. ഞാൻ വീണ്ടും ചക്രവാളത്തിലേക്ക് നോക്കി. ചക്രവാളത്തിനുമപ്പുറം സൂര്യൻ ഇപ്പോൾ മറഞ്ഞു കഴിഞ്ഞിരുന്നു. ഇപ്പോൾ ആ മഞ്ഞുതുള്ളിയുടെ മുഖത്ത് നിറഞ്ഞുനിന്നത് പുഞ്ചിരി മാത്രമായിരുന്നു. ഈ...

അപ്പൻ എന്ന തണൽ മരം

Image
  - Shyja Reji അപ്പൻ എന്ന തണൽ മരം  കൂടുമ്പോൾ ഇമ്പം കുടുംബത്തിനുണ്ടെന്ന് കൂടെക്കൂടെ ഞാൻ കേട്ടിരുന്നു കുടുംബത്തിൻ നായകൻ അപ്പനല്ലോ കാരുണ്യഭാവത്തിൻ നിറകുടമല്ലോ        ഓർമതുടങ്ങിയ നാൾമുതലെന്നിൽ        ഒരായിരം പൂവിതൾ വിരിയും പോലെ        ഒത്തിരി വാത്സല്യമേകിയെൻ താതൻ        ഒരുപാടു സ്നേഹക്കടലുമായി മാറി അമ്മയെന്നാദ്യാക്ഷരത്തിനൊപ്പം ഞാൻ അപ്പൻ എന്ന തണലിൽ ആയിരുന്നു ആത്മാവിലെ നിറവായിരുന്നെൻ താതൻ അന്നമായ് എന്നും തുണയേകിടുന്നൂ       വിദ്യതൻ വാതിൽ തുറക്കുവാനയപ്പൻ       വയലുകൾ തോറും പണിയെടുത്തു       വിശ്രമമില്ലാതെ നേടിയതെല്ലാമെൻ       വിജയത്തിനായപ്പൻ കരുതിവച്ചു ജീവിത വഴികളിൽ തളരാതിരിക്കുവാൻ ജീവനെ നൽകുവാൻ കാത്തിരുന്നു ജയപരാജയ വേളകളിലെല്ലാം ജനകനെൻ ജയമായി കൂടെനിന്നു    മാനവരെല്ലാരും അമ്മയെ വാഴ്ത്തുമ്പോൾ    മനതാരിൽ സംതൃപ്തിയോടെ അപ്പൻ    മക്കൾക്ക് തണലായി താങ്ങുമായി മാറി    മാനവകുലത്തിന് മന്നവനും അരുതായ്മകളെന്നിൽ നിറയുന്ന...

Story

Image
 

Poem:I have a Religion - Reji

Image
 

ഹൃദയപൂർവ്വം നിനക്കായ്

Image
  - ഐറിൻ ഗ്രേസ് എന്നേയ്ക്കും പ്രിയപ്പെട്ട വിദ്യാലയമേ... നിന്നോട് വിടപറയുവാൻ ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ നിന്നെക്കുറിച്ചുള്ള ഓർമ്മ കളുമായി പടിയിറങ്ങാൻ ഞാൻ തയ്യാറെടുക്കുകയാണ് എന്നെ ഞാനാക്കിമാറ്റിയ നിന്നോടുള്ള എന്റെ സ്നേഹാദദമാണിത് ഓർമ്മവയ്ക്കുന്നതിന് മുമ്പേ സ്നേഹിച്ചു തുടങ്ങിയതാണ് ഞാൻ നിന്നെ ഞാൻ പിച്ചവച്ചുനടന്ന നിൻ്റെ വരാന്തകളിലൂടെ ഇന്നു ഞാൻ നടക്കുമ്പോൾ നിന്നോടുള്ള എന്റെ ഇഷ്ടം പ്രകടിപ്പിക്കാനാവാതെ ഉള്ളിലൊതുക്കുകയാണ് മാതാപിതാക്കളുടെ കൈപിടിച്ച് രണ്ടാം വയസ്സിൽ, വളരെയേറെ ആകാംക്ഷയോടെ എൻ്റെ രണ്ടാം ഭവനത്തിലേക്ക് ഞാൻ കാലെടുത്തുവച്ചപ്പോൾ എന്നെ സ്വീകരിക്കുവാൻ നീ കൈകൾ വിരിച്ചു നിന്നു... എന്നെ കോരിയെടുത്ത് നെഞ്ചോടണച്ചു ഞാൻ ആദ്യാക്ഷരം കുറിച്ചതും അക്ഷരമാല പഠിച്ചതും നിന്നിലൂടെയാണ് ഞാൻ വളരുംതോറും എൻ്റെ ഉള്ളിലെ കഴിവുകളെ എനിക്ക് കാണിച്ചുതന്നതും നീയാണ്. ഒരുവേള വിട്ടുപിരിയുമെന്ന് തോന്നിയപ്പോൾ, നി ഒന്നെ ഇന്നത്തെ നീയാക്കിയ നിൻ്റെ ശില്പിയിലൂടെ എന്നെ നീ തിരികെ വിളിച്ചതും ഞാനോർക്കുന്നു... അപ്രതീക്ഷിതമായെത്തിയ മഹാമാരി എന്നെ വീടിനുള്ളിൽ തളച്ചപ്പോൾ നിന്നെ ഒന്നുകാണാൻ ഞാനെത്ര കൊതിച്ചെന്നോ? ഹയർസെക്കന്ററി എന്ന പ...

10th Death Anniversary of Mammy

Image
  - ഷൈജ റെജി പ്രിയപ്പെട്ട മമ്മീ.. മമ്മിയില്ലാത്ത നീണ്ട പത്തു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഒരിക്കൽ പോലും മമ്മി കൂടെയില്ലെന്ന് തോന്നിയിട്ടില്ല.. മമ്മിയെ ഓർക്കാത്ത ഒരു ദിവസം പോലും ഞങ്ങൾ കടന്നു പോയിട്ടില്ല. എങ്കിലും ... മുമ്പിലൊന്ന് കാണാൻ കഴിയാതെ.... നേരിട്ടൊന്ന് സംസാരിക്കാൻ കഴിയാതെ.... ഒന്നു തൊട്ടനുഭവിക്കാൻ കഴിയാതെ.... മാഞ്ഞു പോയില്ലേ... പ്രിയപ്പെട്ട മമ്മീ.. അങ്ങയുടെ ജീവിത മാതൃക ഇന്ന് ഞങ്ങളുടെ ജീവിതപ്പാതയിൽ വെളിച്ചം പകർന്നു തരുന്നു.. സഹനങ്ങളോടുള്ള മമ്മിയുടെ സമീപനങ്ങളെ അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും എത്രമാതൃകാപരമായിരുന്നു മമ്മിയുടെ മനോഭാവമെന്ന് ഇന്ന് ഞങ്ങൾ തിരിച്ചറിയുന്നു...   കടന്നു വന്ന ജീവിത സാഹചര്യങ്ങളിൽ പൂർണ്ണ വിശ്വസ്തതയോടെ ജീവിച്ചവൾ... ജീവിതമൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഞങ്ങളെ പ്രാപ്തയാക്കിയവൾ... പ്രതിസന്ധികളെ തരണം ചെയ്തു ജീവിക്കാൻ ഞങ്ങളെ പഠിപ്പിച്ചവൾ .... പപ്പയോട് ചേർന്ന് അദ്ധ്വാനിച്ച് ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകിയവൾ.... ഞങ്ങൾക്കു മാത്രമല്ല, കുറെ മിണ്ടാപ്രാണികൾക്കും അന്നം നൽകിയവൾ... ഒരൽപം വിശ്രമം കൊതിച്ചിട്ടുണ്ടാവാം. പക്ഷേ... വിശ്രമിക്കാൻ സമയം കിട്ടാതെ .... ...

എൻ്റെ ആദ്യത്തെ വിമാന- ബാംഗ്ലൂർ യാത്ര

Image
- IRIN GRACE ഒത്തിരി നാളുകളായി കാത്തിരുന്ന ആ ദിവസം വന്നുചേർന്നു. മട്ടന്നൂരുള്ള കണ്ണൂർ എയർപ്പോർട്ടിൽ നിന്ന് ഇൻടിഗോ വിമാനത്തിലായിരുന്നു ആ യാത്ര.പപ്പയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേർന്ന് 2019 ഏപ്രൽ 23ന് നടത്തിയ  യാത്രയായിരുന്നു അത്. ഞങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ നല്ല കാറ്റും മഴയും ആയിരുന്നു. വിമാനത്തിൽ കയറാനുള്ള ആകാംഷയിലായിരുന്നു ഞങ്ങൾ. വിമാനത്തിൻ്റെ സമയമാകുന്നതുവരെ ഞങ്ങൾ എയർ പ്പോർട്ടിൽ ചുറ്റിക്കറങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്തുകൊണ്ടിരുന്നു.വിമാനത്തിൻ് റെ സമയത്തിന് ഒരു മണിക്കൂർ മുൻ പ്തന്നെ ബോർഡിംങ് പാസ്സിനും ചെക്കിങ്ങിനുമായി അകത്തു പ്രവേശിച്ചു.പത്തു മണിയോടെ ചെക്കിംങ് കഴിഞ്ഞ് വിമാനത്തിന്റെ അടുത്ത് ഞങ്ങളെ എത്തിച്ചു. വിമാനത്തെ അടുത്തു കണ്ടതിൻ്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. എല്ലാവരും വിമാന ത്തിന്റെ മുൻ പിൽ നിന്ന് ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു.അതിനു ശേഷം വിമാനത്തിൽ കയറി.പിന്നെ ഞങ്ങളുടെ സീറ്റുകൾ കണ്ടു പിടിക്കുന്ന തിരക്കിലായി.രാത്രി പത്തേകാലോടെ വിമാന യാത്രയാരംഭിച്ചു. ടേക്ക് ഓഫ് നല്ല രസമായിരുന്നു. റൺവേയിലൂടെ കുറെ നേരം ഓടിയശേഷമായിരുന്നു വിമാനം കുതിച്ചുയർന്നത്.ആ സമയത്ത് പേടിയും ...

ഒരു പഞ്ചാബി സ്‌മരണയ്ക്കു മുമ്പിൽ

Image
- SHYJA REJI 1   പുറത്ത് ശക്തിയോടെ മഴ പെയ്യുന്നുണ്ടായിരുന്നു. ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ നോക്കി ഞാൻ ഇരുന്നു. അവിടെ വീഴുന്ന ഓരോ തുള്ളികളും ചിതറിത്തെറിക്കുന്ന പളുങ്കുപാത്രം പോലെ എനിക്ക് തോന്നി. അവയിൽ എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അലിഞ്ഞു ചേർന്നിരുന്നുവോ? അതുകൊണ്ടാവാം എനിക്ക് അങ്ങനെ തോന്നിയത്. വീണ്ടും ആ മഴത്തുള്ളികൾ നോക്കി ഞാനിരുന്നു.  ഇപ്പോൾ അവിടത്തെറിക്കുന്നത്  മുത്തുമണികൾ ആണോ? ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ എന്നിൽ അവശേഷിപ്പിച്ച് മഴത്തുള്ളികൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ക്കഴിഞ്ഞിരുന്നു.  ബാല്യത്തിന്റെ കൊഞ്ചലുകളും മാതൃത്വത്തിന്റെ അമൃതും എന്റെ ചുറ്റും പ്രസരിക്കുമ്പോഴും എന്റെ ചിന്തകൾക്ക് പരിധിയില്ലായിരുന്നു. കുരുന്നു മനസ്സിന്റെ നിഷ്കളങ്കത  എന്റെ മുൻപിൽ ഒരു ചോദ്യമായി കടന്നുവരുമ്പോഴും ഞാൻ ഏതോ ലോകത്ത് ആയിരുന്നു.  ആദ്യാക്ഷരത്തിന്റെകയ്പും മധുരവും പകർന്നു തന്ന എന്റെ വിദ്യാലയത്തിൽ കണ്ടിട്ടുണ്ടായിരുന്ന, എന്റെ മാതൃരാജ്യത്തിന്റെ അതിരുകൾ തെളിഞ്ഞു നിൽക്കുന്ന ഭൂപടവുമായി എന്റെ കൊച്ചനുജത്തി എന്റെ അടുത്തേക്ക് വന്നു. പേരിൽ പോലും ഭീകരത നിറഞ്ഞിരിക്കുന്ന ആ നാടിനെ ചൂണ്ടി അവൾ ...

ആമുഖം

Image
 പ്രിയരെ,  Our Creativity Garden   എന്ന ഈ Family   Blog ലൂടെ ഞങ്ങളുടെ കലാ സാഹിത്യ അഭിരുചികൾ  എളിയരീതിയിൽ അവതരിപ്പിക്കാൻ പരിശ്രമിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടാകുമല്ലോ.